രാമനാട്ടുകര : നഗരസഭയിൽ ചീക്കോട് കുടിവെള്ള പദ്ധതിയിൽ കണക്‌ഷൻ എടുത്ത ഉപഭോക്താക്കളോട് മീറ്റർ റീഡിങ്ങിൽ അമിതമായ തുക ഈടാക്കുന്നത് നിർത്തണമെന്ന് സി.പി.ഐ. രാമനാട്ടുകര ലോക്കൽ കമ്മിറ്റി യോഗം. വിഷയത്തിൽ ബില്ലിലെ അപാകം പരിഹരിക്കുവാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വി.എ. സലീം അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി മജീദ് വെന്മരത്ത്, രാജേഷ് നെല്ലിക്കോട്ട്, പി.എം. ഷെരീഫ് എന്നിവർ സംസാരിച്ചു.