താമരശ്ശേരി : മലയോരമേഖലയിലെ കുടുംബാംഗങ്ങളായ മൂന്ന് യുവതികളുടെ വിവാഹസ്വപ്നം സാക്ഷാത്കരിച്ച് കട്ടിപ്പാറ കനിവുഗ്രാമം മാതൃകയായി. 20 പവൻ സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയുടെ വിവാഹവസ്ത്രങ്ങളും സദ്യയുമൊരുക്കിയാണ് കനിവുഗ്രാമം സമൂഹവിവാഹമൊരുക്കിയത്.

പ്രളയദുരിതബാധിതർക്ക് വീടു നിർമാണം, കിണർ നിർമാണം, തൊഴിലുപകരണ വിതരണം, പഠനോപകരണ വിതരണം, ചികിത്സാ സഹായധന വിതരണം, റിലീഫ് കിറ്റ് വിതരണം തുടങ്ങിയ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കനിവുഗ്രാമം നേതൃത്വം നൽകിയിട്ടുണ്ട്.

കനിവുഗ്രാമം രക്ഷാധികാരി ടി. ശാകിർ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി വിവാഹസന്ദേശം നൽകി. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, ബന്ന ചേന്ദമംഗലൂർ, വാർഡ് മെമ്പർമാരായ സൈനബ, ശാഹിം ഹാജി, കനിവ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടുർ എന്നിവർ സംസാരിച്ചു. ഉമ്മർ മുസ്‌ല്യാർ, അബ്ദുൽ ഖാദർ ബാഖവി എന്നിവർ വിവാഹകർമങ്ങൾക്കു് നേതൃത്വം നൽകി. കനിവുഗ്രാമം ഭാരവാഹികളായ ആർ.കെ. അബ്ദുൽ മജീദ്, പി.കെ. അബ്ദുറഹിമാൻ, എൻ.എം. അബ്ദുൽ അസീസ്, എം.എ. യൂസുഫ് ഹാജി താമരശ്ശേരി, മുഹ്സിൻ, ഫസ്ലുൽബാരി, ടി. നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.