കോഴിക്കോട് : സംസ്ഥാന കൈത്തറിവസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ ഏപ്രിൽ 13 വരെ വിഷു കൈത്തറി വിപണന മേള നടക്കും.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം കോമ്പൗണ്ടിൽ രാവിലെ ഒൻപതുമുതൽ രാത്രി എട്ടുമണിവരെയാണ് മേള. കൈത്തറി ഉത്‌പന്നങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റ് നൽകും. ഓരോ 1000 രൂപയുടെ നെറ്റ് പർച്ചേസിനും നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായി ഒരു വാഷിങ്‌ മെഷീൻ നൽകും.