കോഴിക്കോട് : എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കുന്നതിനായി ഏപ്രിൽ എട്ടു മുതൽ 29-വരെ വിദ്യാഭ്യാസ ഉപഡറക്ടർ ഓഫീസിൽ വാർ റൂം പ്രവർത്തിക്കും.

രാവിലെ എട്ടു മുതൽ രാത്രി എട്ടു മണിവരെ വിളിക്കാം. ഫോൺ: 0495 2722297.