എടപ്പാൾ : മേൽപ്പാലം പണിയുടെ ഭാഗമായി എടപ്പാളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ ശനിയാഴ്ച വൈകീട്ട് ആറുവരെ കുറ്റിപ്പുറം റോഡ് പൂർണമായും അടയ്ക്കും.

ഇവിടെ നിർമിച്ചുവെച്ച ഗർഡറുകൾ ഉയർത്തുന്നതിനാണ് ഗതാഗതം തടയുന്നത്. കുറ്റിപ്പുറം ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ മാണൂർ, കണ്ടനകം ഭാഗങ്ങളിൽനിന്ന് ചേകന്നൂർ വഴി തിരിഞ്ഞുപോകണം. തൃശ്ശൂർ ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ എടപ്പാൾ ടൗണിൽനിന്ന് പൊന്നാനി റോഡ്, പഴയ ബ്ലോക്ക് വഴി പോകണം.