കോഴിക്കോട് : അസംഘടിതമേഖലയിലെ കാർഷികേതര സംരംഭങ്ങളെക്കുറിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തുന്ന ദേശീയ സാംപിൾ സർവ ഈ മാസം തുടങ്ങും.

ഗാർഹിക സംരംഭങ്ങളിൽനിന്നും വാണിജ്യ സ്ഥാപനങ്ങളിൽനിന്നും വിശദവിവരങ്ങൾ ശേഖരിക്കും.

അസംഘടിതമേഖലയെക്കുറിച്ചുള്ള വാർഷികസർവേയുടെ രണ്ടാംറൗണ്ടാണിത്. സർവേ അടുത്തവർഷം മാർച്ച് വരെ തുടരും. എന്യൂമറേറ്റർമാർക്കുള്ള പരിശീലനം അടുത്തയാഴ്ച നടക്കും. സംരംഭങ്ങളെക്കുറിച്ചുള്ള വ്യക്തിഗതവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

സർവേക്കായി സമീപിക്കുന്ന എന്യൂമറേറ്റർമാർക്ക് കൃത്യമായ വിവരം നൽകണമെന്ന് കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഡയറക്ടർ എഫ്. മുഹമ്മദ് യാസിർ അറിയിച്ചു.