കോഴിക്കോട് : എൽ.ഐ.സി.യുടെ ഓഹരി വിൽപ്പന, ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപപരിധി വർധിപ്പിക്കൽ തുടങ്ങി കേന്ദ്രസർക്കാരിന്റെ നിർദേശത്തിനെതിരേ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ പ്രതിനിധിസംഘം എം.വി. ശ്രേയാംസ്‌കുമാർ എം.പി.ക്ക് നിവേദനം നൽകി.

ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പി. കൃഷ്ണൻ, സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ ജോയന്റ്‌ സെക്രട്ടറി ഐ.കെ. ബിജു, എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ ജോയന്റ് സെക്രട്ടറി എം.ജെ. ശ്രീരാം എന്നിവരാണ് നിവേദനം നൽകിയത്.