കൊയിലാണ്ടി : നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ്. കൊയിലാണ്ടിയിൽ വികസന സെമിനാർ നടത്തി. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി. ഉദ്ഘാടനംചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്്‌ എം.പി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ., മുൻ എം.എൽ.എ. പി. വിശ്വൻ, കെ.കെ. മുഹമ്മദ്, ഡോ. എം.കെ. കൃപാൽ, കെ.എം. രാജീവൻ, കെ.ടി. രാധാകൃഷ്ണൻ, പി. ഗിരീഷ് കുമാർ, ഇ.കെ. അജിത്ത്, സി. സത്യചന്ദ്രൻ, കെ.ടി. രാധാകൃഷ്ണൻ, കെ.ടി.എം. കോയ, സി. രമേശൻ, ടി. ചന്തു, എം.വി. ഷിബു, കെ. സത്യൻ എന്നിവർ സംസാരിച്ചു.