നാദാപുരം : എൻ.സി.പി. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ജില്ലാകമ്മിറ്റി അംഗം ടി.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. കരിമ്പിൽ ദിവാകരൻ അധ്യക്ഷനായി. ഇ. ബാലൻ, ജോണി മുല്ലക്കുന്നേൽ, കെ.പി. സുധീഷ്, വി.എൻ. കുഞ്ഞിക്കണ്ണൻ, പി.കെ. ദാമോദരൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ടി.കെ. രാഘവനെയും കൺവീനറായി കരിമ്പിൽ ദിവാകരനെയും തിരഞ്ഞെടുത്തു.