കൂരാച്ചുണ്ട് : കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂരാച്ചുണ്ട് ഐക്യകർഷകമുന്നണി ഏകദിന ഉപവാസം സംഘടിപ്പിച്ചു. കൂരാച്ചുണ്ട് പള്ളി വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു.

കർഷകരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികൾ മുന്നണികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. എം.എം. മൊയ്തി അധ്യക്ഷനായി. ഒ.ഡി. തോമസ് , രാജൻ വർക്കി, ജോർജ് കരിമ്പനക്കുഴി, ജോയി നാഴൂരി മറ്റം, ആൻറണി ചെറുവള്ളിൽ, ജമീല സിമ്മിയാസ്‌ തുടങ്ങിയവർ സംസാരിച്ചു.