ഒഞ്ചിയം : കവി ജിനേഷ് മടപ്പള്ളി അനുസ്മരണാർഥം പുരോഗമന കലാസാഹിത്യസംഘം ചോറോട് മേഖലാകമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ കവിതാരചനാമത്സരവിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം- ബി.എസ്. കൃഷ്ണ, രാമല്ലൂർ കോഴിക്കോട്, (ഒച്ചയില്ലാത്ത നിലവിളികൾ) രണ്ടാംസ്ഥാനം- അമൃത പി. മോങ്ങം (ഉഷ്ണചൊരുക്ക്), മൂന്നാംസ്ഥാനം- നാഫി ചേലക്കാട്, തൃശ്ശൂർ (ബഹുവചനം).