കൊയിലാണ്ടി : ദേശീയപാതയിൽ മൂടാടി നന്തിയിൽ കാറിന് മുകളിലേക്ക് മരം മുറിഞ്ഞുവീണ്‌ അപകടം. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് ഓടിക്കൊണ്ടിരുന്ന ടാക്സികാറിന് മുകളിലേക്ക് മരം പൊട്ടിവീഴുകയായിരുന്നു. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് ഏറെനേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സുമെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.