കോഴിക്കോട് : റിപ്പബ്ലിക് ദിന പരേഡിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധാനംചെയ്ത്‌ ദേശീയതലത്തിൽ നേവൽ സീനിയർ വിങ് ബെസ്റ്റ് കാഡറ്റ് വെങ്കലമെഡൽ നേടിയ പി.കെ. അർച്ചനയെ അനുമോദിച്ചു. ദേവഗിരി കോളേജിലെ രണ്ടാംവർഷ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്. മേയർ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയായി. കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എ.വൈ. രാജൻ, 9 കെ നേവൽ യൂണിറ്റ് കമാൻഡിങ് ഓഫീസർ എം.പി. രമേഷ്, കോളേജ് പ്രിൻസിപ്പൽ ഡോ. സാബു കെ. തോമസ്, ഫാ. ആന്റോ നല്ലംകുഴി എന്നിവർ സംസാരിച്ചു.

പരിശീലന ക്ലാസ്

കോഴിക്കോട് : വി.എൽ.ഇ. പൊതുസേവന കേന്ദ്രത്തിന്റെ (സി.എസ്.സി.) പ്രവർത്തനങ്ങളെക്കുറിച്ച് ഞായറാഴ്ച 9.30-ന് പൊക്കുന്ന് ഗവ. ഗണപത് യു.പി. സ്കൂളിൽ പരിശീലന ക്ലാസ്സുണ്ടാവും. വി.എൽ.ഇ. വെൽഫെയർ സൊസൈറ്റിയുടെ വാർഷികയോഗവും നടക്കും. ഫോൺ: 9526 660640.