വടകര : ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും ഹൈഗോസ് പ്രസിഡന്റുമായിരുന്ന ബി.എസ്.എസ്. ഗോപാലൻ എടച്ചേരിയുടെ നിര്യാണത്തിൽ ഹൈഗോസ് യോഗം അനുശോചിച്ചു. വൈസ് പ്രസിഡന്റ് അബ്ദുള്ള അധ്യക്ഷതവഹിച്ചു. അരവിന്ദാക്ഷൻ, പി.കെ. രാജൻ, നാരായണൻ മേമുണ്ട, രവീന്ദ്രൻ, രമേഷ് ബാബു, സി.വി. ഹമീദ്, അപ്പോളോ നാണു എന്നിവർ സംസാരിച്ചു.