കോഴിക്കോട് : വലിയങ്ങാടിയിൽ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇവർ ജോലിചെയ്തിരുന്ന കടകൾ അടച്ചിടും. പ്രാഥമിക, ദ്വീതീയ സമ്പർക്കപ്പട്ടിക തയ്യാറാക്കി പരിശോധന നടത്തും. കോവിഡ് സ്ഥിരീകരിക്കുന്ന വാർഡ് മുഴുവൻ കൺടെയിൻമെന്റ് സോൺ ആക്കാതെ നിർദിഷ്ട പ്രദേശങ്ങൾ മാത്രമേ അടച്ചിടൂ.