ഫറോക്ക് : കേരള എൻ.ജി.ഒ. അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റും വിദ്യാഭ്യാസവകുപ്പിലെ സീനിയർ സൂപ്രണ്ടുമായിരുന്ന എൻ.പി. ബാലകൃഷ്ണൻ അനുസ്മരണപരിപാടി എൻ.ജി.ഒ. അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തി. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. ഷിബു അധ്യക്ഷതവഹിച്ചു. ശശികുമാർ കാവാട്ട് അനുസ്മരണപ്രഭാഷണം നടത്തി. ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. അജിത്കുമാർ, സീനിയർ സൂപ്രണ്ട് ടി.ആർ. അനിതകുമാരി, നൂൺമീൽ ഓഫീസർ സി.ടി. സുനിൽ കുമാർ, ജി. അരുൺകുമാർ, എലിസബത്ത് ടി. ജേക്കബ്, സി. ആശ, കെ. സുജിത്ത്, കെ.വി. ബാലകൃഷ്ണൻ, ഗണേഷ് കൃഷ്ണൻ മൂസത്, കെ.ടി. രാജി, വി.ആർ. സാജൻ എന്നിവർ സംസാരിച്ചു.