കോഴിക്കോട് : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കോഴിക്കോട് ശാഖയുടെ പുതിയ ഐ.ടി. കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. സി.എ. ടെലിഫോൺ ഡയറക്ടറി 2021 തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. പ്രകാശനം ചെയ്തു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികൾക്ക് സി.എ. കോഴ്‌സിന്റെ ഭാഗമായി നിർബന്ധിത ഐ.ടി. പരിശീലനവും സി.എ.മാർക്കുള്ള പരിശീലനവും നൽകും.

ഐ.സി.എ.ഐ. അധ്യക്ഷൻ അരുൺ സുബ്രഹ്മണ്യൻ, ട്രഷറർ സൂര്യനാരായണൻ, സെക്രട്ടറി മുജീബ് റഹ്മാൻ, സച്ചിൻ ശശിധരൻ എന്നിവർ പ്രസംഗിച്ചു.