മാവൂർ : കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കല്ലേരി- ചെട്ടിക്കടവ് റോഡ് നവീകരണത്തിന് 2.27 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എൽ.എ. അറിയിച്ചു. 2021-’22 ബജറ്റിൽ ഉൾപ്പെടുത്തിയ ഈ റോഡ് പെരുവയൽ ഗ്രാമപ്പഞ്ചായത്തിലെ ഒരു പ്രധാനപാതയാണ്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് നിർദേശം നൽകിയതായും എം.എൽ.എ. പറഞ്ഞു.