ബേപ്പൂർ : സൗദിയിൽ കാറപകടത്തിൽപ്പെട്ട്‌ മരിച്ച ബേപ്പൂരിലെ അഞ്ചംഗ കുടുംബത്തിന്റെ വീട്‌ എം.കെ. രാഘവൻ എം.പി. സന്ദർശിച്ചു. ബി.ജെ.പി. ദേശീയസമിതി അംഗം കെ.പി. ശ്രീശൻ, ബേപ്പൂർ ഖാസി പി.ടി. മുഹമ്മദലി മുസ്‌ല്യാർ, കൗൺസിലർമാരായ കെ. രാജീവ്‌, എം. ഗിരിജ, ടി. രജിനി, ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ, സി.പി.എം. നേതാവ്‌ അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, ബേപ്പൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി.കെ. ഗഫൂർ, സി.പി.ഐ. നേതാവ്‌ കെ.പി. ഹുസൈൻ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹികപ്രവർത്തകർ അനുശോചനമറിയിക്കാൻ എത്തിയിരുന്നു.