കൊടുവള്ളി : ഇടതുപക്ഷ ജനാധിപത്യമുന്നണി കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രകടനപത്രിക കാരാട്ട് റസാഖ് എം.എൽ.എ. മാപ്പിളപ്പാട്ട് കലാകാരൻ ഫൈസൽ എളേറ്റിലിന് നൽകി പ്രകാശനംചെയ്തു. പൊതുയോഗം സി.പി.എം. ഏരിയാസെക്രട്ടറി ആർ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സക്കറിയ എളേറ്റിൽ അധ്യക്ഷനായി. എൻ.കെ. സുരേഷ്, അനൂപ് കക്കോടി, സഫീല നസ്റിൻ, സജിത, ടി.കെ. ഷാജി, പി.ടി. ഭാസ്കരൻ, എം.എസ്. മുഹമ്മദ്, ഉഷാ ബാലൻ, വഹാബ് ആവിലോറ, പി. ശ്രീധരൻ, സ്ഥാനാർഥികളായ ഖമറുന്നീസ ഫസൽ, പി. സുധാകരൻ എന്നിവർ സംസാരിച്ചു.