വടകര : എക്സൈസും വടകര ആർ.പി.എഫും വടകര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 85 കുപ്പി മദ്യം പിടികൂടി. ഉടമസ്ഥനില്ലാത്തനിലയിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഗോവയിൽ മാത്രം വിൽപ്പന അനുമതിയുള്ള മദ്യമാണിത്. പരിശോധനയ്ക്ക് വടകര എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷിജിൽകുമാർ ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.