കടലുണ്ടി : കൺടെയ്ൻമെന്റ് സോണായ കടലുണ്ടിയിൽ കോവിഡ് വ്യാപനത്തോത് ഉയർന്നുതന്നെ. തിങ്കളാഴ്ച 116 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 17, 7, 12 വാർഡുകൾ ക്രിട്ടിക്കൽ കൺടെയ്ൻമെൻറ് സോണായി പ്രഖ്യാപിക്കുകയും ഇവിടത്തെ ചെറുറോഡുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഡി.സി.സി.യായി പ്രവർത്തിക്കുന്നത് ചാലിയം ക്രസൻറ് പബ്ലിക് സ്കൂളാണ്. കൂടാതെ രോഗികളെ പ്രവേശിപ്പിക്കാൻ മണ്ണൂർ സി.എച്ച്.എസ്.സ്കൂളിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. കോവിഡ് അനുബന്ധ കാര്യങ്ങൾക്കായി കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. ഫോൺ: 8281010682.