വടകര : ലോകനാർകാവിലെ പൊയ്യിൽ പ്രവിതിന്റെ വീടിനോടുചേർന്ന തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. അഗ്നിശമനാസേനയുടെ രണ്ടുയൂണിറ്റെത്തി തീയണച്ചു. 300-ഓളം തേങ്ങയും മരവും ഓടും കത്തിനശിച്ചു.

30,000-ത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ വി.പി. ജഗദീഷ്, പി.കെ. സജിലൻ, പി.കെ. റിനീഷ്, ഐ. ഉണ്ണിക്കൃഷ്ണൻ, പി.ആർ. സോജു, എ.കെ. അഭിലാഷ്, ബി. ഹേമന്ത്, ജിനേഷ് കുമാർ, ഇർഷാദ്, രാജീവ്, സജിത്ത് എന്നിവർ തീയണയ്ക്കുന്നതിന് നേതൃത്വംനൽകി.