കോഴിക്കോട് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീരദേശമേഖലയിൽ രോഗികളെ പരിചരിക്കുന്നതിന്റെ ആവശ്യത്തിനായി ഫൗണ്ടേഷൻ ഫോർ സോഷ്യൽ സർവീസ് വാഹനം നൽകി.

ഫാറൂഖ്‌ കോളേജിലെ മുൻ എൻ.എൻ.എസ്‌. പ്രവർത്തകരുടെ സംഘടനയാണ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ സർവീസസ്. ജനറൽ സെക്രട്ടറി സി.എം. ഹാരിസ് വാഹനത്തിന്റെ താക്കോൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന് കൈമാറി.

കൺവീനർമാരായ കെ.വി. അയ്യൂബ്, സി.വി. നൗഫൽ, സീനത്ത്, പന്നിയങ്കര ഹെൽത്ത്‌ ഇൻസ്പെക്ടർ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.