കൊടുവള്ളി : കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് മരിച്ചു. കരുവൻപൊയിൽ വയപ്പുറത്ത് വി.പി. റിയാസ് (35) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. സോളിഡാരിറ്റി കൊടുവള്ളി ഏരിയാ സെക്രട്ടറിയായിരുന്നു. പിതാവ്: വി.പി. അബ്ദുറഹ്മാൻ (റിട്ട. പ്രധാനാധ്യാപകൻ പന്നൂർ ഗവ. ഹൈസ്കൂൾ). മാതാവ്: ഇ. സഫിയ. ഭാര്യ: ഹുസ്ന ബക്കർ കൊടിയത്തൂർ. മക്കൾ: റബീഹ് റഹ്മാൻ, ഇസ്സ ഫാത്തിമ, അലിഫ് (വിദ്യാർഥികൾ), ബിസ്മ ബിൻത്. സഹോദരങ്ങൾ: ഷബീർ, ജാബിർ (ജിദ്ദ).