കോഴിക്കോട് : ഇ.എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തുക, കൂലിനിരക്ക് പുതുക്കിനിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ തൊഴിലാളികൾ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനംചെയ്തു.

ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജില്ലാപ്രസിഡന്റ് മൂസ്സ പന്തീരാങ്കാവ് അധ്യക്ഷനായി. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് കെ. രാജീവ്, കെ.പി. സക്കീർ, ടി. ഷെരീഫ്, പി.ടി. ബഷീർ, പി. സൈതലവി, കെ. കബീർ, എം. രാജേഷ്, ഗോകുലചന്ദ്രൻ, എൻ.പി. റഫീഖ് എന്നിവർ സംസാരിച്ചു.