കക്കട്ടിൽ : പാചകവാതക വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ട് ടൗണിൽ അടുപ്പുകൂട്ടി സമരം നടത്തി. ഡി.സി.സി. ജന.സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജൻ അധ്യക്ഷനായി.

പി.പി. അശോകൻ, പ്രകാശൻ അമ്പലകുളങ്ങര, മുരളി കുളങ്ങരത്ത്, എ. ഗോപീദാസ്, വി.വി. വിനോദൻ, കോർമാംകണ്ടി രവി, പി.പി. അനൂപ് എന്നിവർ സംസാരിച്ചു. ഒതയോത്ത് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന അടുപ്പുകൂട്ടി സമരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എലിയാറ ആനന്ദൻ ഉദ്ഘാടനംചെയ്തു. ടി. അബ്ദുൾ മജീദ് അധ്യക്ഷനായി. എടത്തിൽ ദാമോദരൻ, ഒ.പി. ഗംഗാധരൻ, കുറ്റിയിൽ കൃഷ്ണൻ, കെ.പി. അമ്മത്, കെ.കെ. ബഷീർ, എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.

വട്ടോളിയിൽനടന്ന സമരം മണ്ഡലം സെക്രട്ടറി കെ.പി. കരുണൻ ഉദ്ഘാടനംചെയ്തു. അൽത്തറ കുമാരൻ, മനീഷ്, എൻ.പി. ജിതേഷ്, മാധവൻ, അജിൻ, പി.പി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.