കോടഞ്ചേരി : കൂടത്തായി മൈക്കാവ് മാനാംകുന്ന് മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കലവറനിറയ്ക്കൽ ഘോഷയാത്ര ഭക്തിനിർഭരമായി. അഞ്ച്‌ ഗജവീരന്മാരുടെ അകമ്പടിയോടെ ചുടലമുക്ക് അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര എട്ടുമണിയോടെ മാനാംകുന്ന് മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

ക്ഷേത്രമാർഗദർശി എൻ.എൻ. രാജീവ്, എം.എ. പ്രമോദ് കുമാർ, ശ്രീധരൻ നായർ, സതീശൻ കോതവീട് എന്നിവർ നേതൃത്വം നൽകി.

ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച ആധ്യാത്മിക പ്രഭാഷണവും തായമ്പകയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.