കൂരാച്ചുണ്ട് : കട്ടിപ്പാറയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൂരാച്ചുണ്ട് ആലക്കുന്നത്ത് റഷീദ് (45) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബർ ആറിനാണ് റഷീദ് ഓടിച്ച ഓട്ടോറിക്ഷ കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്തടിയോളം താഴേക്ക്‌ മറിഞ്ഞത്.

അപകടത്തിൽ റഷീദിന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: റഫ്സിൻ, റഫ്സിന.