കൊടുവള്ളി : താമരശ്ശേരി-കിഴക്കോത്ത്-ഉണ്ണികുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിങ്കുറ്റിക്കടവ് പാലത്തിന്റെ നിർമാണ ഉദ്ഘാടനം അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു. മൂന്നരക്കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.