രാമനാട്ടുകര : ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് രാമനാട്ടുകര നഗരസഭയിലെ നളന്ദ ആശുപത്രി അടച്ചു. കഴിഞ്ഞദിവസമാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജൂലായ് 24 മുതൽ ഓഗസ്റ്റ് 1 വരെ ആശുപത്രിയിലെത്തിയ 600-ഓളം പേരെ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രാമനാട്ടുകര നഗരസഭക്കുപുറമെ വാഴയൂർ, ചേലേമ്പ്ര, ചെറുകാവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരും ഇവരിൽപ്പെടും. ഇവരിൽ രാമനാട്ടുകര നഗരസഭയിൽ നിന്നുള്ളവരെ മുഴുവൻ ക്വാറന്റീനിൽ ആക്കിയിട്ടുണ്ട്.