രാമനാട്ടുകര : ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിൽ സ്ഥാപനതല കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് അതിജാഗ്രതാനിർദേശം നൽകി. ഗ്രാമപ്പഞ്ചായത്ത് ആർ.ആർ.ടി. യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്രസകൾ, ട്യൂഷൻ സെൻററുകൾ, ക്ലബ്ബുകൾ, യോഗ കേന്ദ്രങ്ങൾ എന്നിവയും ചൊവ്വാഴ്ച മുതൽ ഒമ്പതാംതീയതിവരെ അടച്ചിടും. പഞ്ചായത്തിലെ കളിസ്ഥലങ്ങളുടെ ഉപയോഗം വിലക്കി. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും. എട്ടിന് ആർ.ആർ.ടി. യോഗംചേർന്ന്‌ സ്ഥിതിഗതി വിലയിരുത്തും.