തിരുവമ്പാടി : കർഷക ശബ്ദത്തിന്റേയും കിഫയുടേയും നേതൃത്വത്തിൽ ടൗണിൽ കർഷക പ്രതിരോധ സദസ്സ് നടത്തി. മുത്തപ്പൻപുഴയിലെ കർഷകരുടെ നേരെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിച്ചു. കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്തു. കർഷക ശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ അധ്യക്ഷത വഹിച്ചു. അഡ്വ. ജോണി കെ. ജോർജ്, അഡ്വ. അലക്സ് എം. സ്കറിയ എന്നിവർ നിയമ വിഷയങ്ങളിൽ ക്ലാസെടുത്തു. ബാബു കളത്തൂർ എന്നിവർ സംസാരിച്ചു.