അരൂർ : കിണറ്റിൽവീണ ആടിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. അരൂർ യു.പി. സ്കൂൾ പ്രധാനാധ്യാപകൻ പടിഞ്ഞാറക്കണ്ടി ജ്യോതികുമാറിന്റെ വീടിനടുത്ത കിണറിലാണ് ആട് മേയുന്നതിനിടയിൽ വീണത്.

ഉടമയും സി.പി.ഐ. പ്രവർത്തകനുമായ ഗുരുക്കൾകണ്ടി പൊക്കൻ കിണറിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ ആടിനെ കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊക്കൻ ആടിനെ ഉയർത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു. തുർന്ന് സീനിയർ ഫയർമാൻ വി.വി. രാമദാസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് എത്തി ആടിനെ കരയ്ക്കെത്തിച്ചു.

പൊക്കനെ കിണറിൽനിന്ന് കയറാൻ നാട്ടുകാരും ഫയർഫോഴ്‌സും സഹായിച്ചു. ഫയർമാൻമാരായ ആർ. ദീപക്, കെ.എം. രനീഷ്, പി.എം. വിജേഷ്, കെ.പി. ശ്രീജിൽ, ജിജിത്ത് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.