കുന്ദമംഗലം : നിയമസഭ തിരഞ്ഞെടുപ്പ് സുരക്ഷയുടെ മുന്നോടിയായി പോലീസും കേന്ദ്രസേനയും കുന്ദമംഗലത്ത് റൂട്ട്മാർച്ച് നടത്തി. പോലീസിന്റെയും ബി.എസ്.എഫിന്റെയും 30 പേരടങ്ങിയ രണ്ട് പ്ലാറ്റൂണുകളാണ് റൂട്ട്മാർച്ചിൽ പങ്കെടുത്തത്. മർക്കസ് പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് സിന്ധു തിയേറ്ററിനു സമീപം അവസാനിച്ചു.

നോർത്ത് അസി. കമ്മിഷണർ എൻ. മുരളീധരൻ, കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ എം.വി. വിഷ്ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി.