കൊയിലാണ്ടി : ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി ആഘോഷം മാർച്ച് അഞ്ച് മുതൽ 13 വരെ ആഘോഷിക്കും. അഞ്ചിന് ദ്രവ്യകലശ പൂജ. ആറിന് രാത്രി 7.30-ന് കൊടിയേറ്റം. ഏഴിന് രാത്രി ഏഴിന് തായമ്പക അരങ്ങേറ്റം. എട്ടിന് കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദിന്റെയും ഒൻപതിന് കലാമണ്ഡലം ശിവദാസിന്റെയും തായമ്പക. 10-ന് വൈകീട്ട് മലയ്ക്കെഴുന്നള്ളിപ്പ്, ആലിൻകീഴ്‌മേളം. 11-ന് ശിവരാത്രി. 12-ന് പളളിവേട്ട, 13-ന് കുളിച്ചാറാട്ട്.