കോഴിക്കോട് : കണ്ണൂരിൽ നടക്കുന്ന എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുമായി പ്രയാണമാരംഭിച്ച ജാഥയ്ക്ക് കോഴിക്കോട് നഗരത്തിൽ സ്വീകരണം നൽകി.

സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള ജാഥയെ രാമനാട്ടുകരയിൽ വരവേറ്റു. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണം സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി പി.കെ. നാസർ അധ്യക്ഷനായി.

ടി. റിയാസ് അഹമ്മദ്, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, പ്രസിഡന്റ് കെ.പി. ബിനൂപ്,

എ. ശോഭ, പ്രിൻസ് മാത്യു, ആർ. ജയൻ, കെ.കെ. സമദ്, ശുഭേഷ് സുധാകരൻ, ലീന സുഭാഷ് എന്നിവർ സംസാരിച്ചു.