ചാത്തമംഗലം : ആർ.ഇ.സി. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മധുരം മലയാളം പദ്ധതി തുടങ്ങി. എസ്.ബി.ഐ. എൻ.ഐ.ടി. ശാഖയുടെ 58-ാം വാർഷികത്തോടനുബന്ധിച്ച് ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്രാഞ്ച് മാനേജർ എസ്. ശ്രീനാഥ് സ്കൂൾ പ്രിൻസിപ്പൽ ജിജി പിലാത്തോട്ടത്തിലിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.

അരുൺമോഹൻ, അഭിഷേക്, മാതൃഭൂമി പ്രതിനിധി അരുൺകുമാർ എന്നിവർ പങ്കെടുത്തു.