അരൂർ : അനുദിനം ഇന്ധനവില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് എൻ.സി.പി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി അരൂരിൽ സായാഹ്നധർണ നടത്തി. ജില്ലാ സെക്രട്ടറി കെ.കെ. നാരായണൻ ഉദ്ഘാടനംചെയ്തു. കെ.കെ. രാമചന്ദ്രൻ അധ്യക്ഷനായി. പി. രാധാകൃഷ്ണൻ, കുന്നോത്ത് രാധാകൃഷ്ണൻ, ടി.കെ. രാഘവൻ, എ. നാരായണൻ, എൻ. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.