കോഴിക്കോട് : വരയുടെ അൻപതാണ്ട് പിന്നിട്ട ആർട്ടിസ്റ്റ് സഗീറിന് ആദരവേകി കല മഞ്ചേരി സംഘടിപ്പിക്കുന്ന ‘വരയുടെ അരനൂറ്റാണ്ട്’പരിപാടി ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്യും. നാലുദിവസം നീണ്ടുനിൽകുന്ന സഗീറിന്റെ ചിത്രപ്രദർശനം കബിതാ മുഖോപാധ്യായ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സഗീർ രചിച്ച “ഗൾഫുംപടി പി.ഒ” എന്ന ഗ്രാഫിക്ക് നോവലിന്റെ പുതിയ പതിപ്പ് കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് നൽകി പ്രകാശനം ചെയ്യും.

ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ ആറുവരെ ചിത്രകാരന്മാരുടെ കൂട്ടായ്മയുമായുള്ള സംവാദം നടക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ടൗൺഹാളിൽ മെഹ്ഫിൽ നടക്കും. വെള്ളിയാഴ്ച മൂന്നിന് നടക്കുന്ന സമാപനസമ്മേളനത്തിൽ സഗീറിനെ ആദരിക്കും.

പത്രസമ്മേളനത്തിൽ ടി.പി. രാമചന്ദ്രൻ, ഉസ്മാൻ ഇരുമ്പഴി, പ്രകാശ് പൊതായ, അജയ് സാഗ എന്നിവർ പങ്കെടുത്തു.