തണ്ണീർപന്തൽ : ആയഞ്ചേരി പഞ്ചായത്ത് പെണ്ണാട് വളർത്തൽ പദ്ധതി പ്രകാരം മൂന്നാം വാർഡിൽ ആടു വിതരണം നടത്തി. താഴെ മഠത്തിൽ ആയിഷയ്ക്ക് രണ്ട് പെണ്ണാടുകളെ നൽകി വാർഡ് മെമ്പർ ടി.കെ. ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്തു. തറമൽ കുഞ്ഞമ്മദ്, സി.എച്ച്. അഷ്റഫ്, കുനിയിൽ അന്ത്രു, പനങ്ങാട്ട് കുഞ്ഞബ്ദുല്ല, നാച്ചാണ്ടി ബഷീർ, താഴെ മഠത്തിൽ അമ്മദ്, തൈക്കണ്ടി അഹമ്മദ് എന്നിവർ പങ്കെടുത്തു.