കൊടുവള്ളി : കരുവൻപൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകരുടെ താത്‌കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാലിന് ശനിയാഴ്ച ഹൈസ്കൂൾ ഓഫീസിൽ നടക്കും. അറബിക്, മലയാളം തസ്തികകളിലേക്കുള്ള അഭിമുഖം രാവിലെ 10- നും ഹിന്ദി തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും ആരംഭിക്കും.