കോഴിക്കോട് : തിരുവണ്ണൂരിൽ രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. മാത്തറ സ്വദേശികളായ മുഹമ്മദ് ഷഫീഖ്, മഷൂദ് റഹ്മാൻ എന്നിവർക്കും കക്കോടി സ്വദേശിയായ അനുരാഗിനുമാണ് പരിക്കേറ്റത്. എതിർദിശകളിൽനിന്നെത്തിയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. സംഭവം നടന്നയുടനെ നാട്ടുകാരാണ് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.