കടലുണ്ടി : ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് വാക്സിൻ തിരിച്ചയച്ച നടപടിയിൽ പ്രതിഷേധിച്ചും വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതവും ആരോപിച്ച് ബി.ജെ.പി. കടലുണ്ടി പഞ്ചായത്ത് കമ്മിറ്റി ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിനുമുന്നിൽ പ്രതിഷേധധർണ നടത്തി. ബി.ജെ.പി. ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. നേതാക്കളായ അരിമ്പിടാവിൽ സിദ്ധാർഥൻ, ശ്രീജിത്ത് കൊടപ്പുറത്ത്, കൊടക്കണ്ടത്തിൽ വിവേകാനന്ദൻ, ഗംഗാധരൻ പനയ്ക്കൽ, മനോജ് മുള്ളമ്പലം തുടങ്ങിയവർ സംസാരിച്ചു.