കൊടുവള്ളി : കളരാന്തിരി ബൂത്ത് കോൺഗ്രസ് പ്രസിഡൻറും പൗരപ്രമുഖനുമായിരുന്ന വി.സി. ഉണ്ണിക്കൃഷ്ണൻ നായരുടെ നിര്യാണത്തിൽ കളരാന്തിരി പൗരാവലി അനുശോചിച്ചു. യോഗത്തിൽ മേടോയിൽ മുഹമ്മദ് ഹാജി അധ്യക്ഷനായി. ഗഫൂർ പുത്തൻപുര അനുശോചന പ്രമേയം അവതരിപ്പിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.കെ. അനിൽകുമാർ, കൗൺസിലർമാരായ ടി.കെ. ശംസുദ്ദിൻ, കെ.സുരേന്ദ്രൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി.അശോകൻ, രാധാകൃഷ്ണൻ ഉണ്ണികുളം, വി.പി.അബ്ദുള്ളക്കുട്ടി, എം.സി. ആഷിഖ്, നാസർ മൂത്താം വീട്, വി.കെ. ബാബുരാജ്, പുറായിൽ സലീം, കെ.അബൂബക്കർ മുസ്‌ല്യാർ, ഇ.ആർ. ജിജിൽ, സി.പി. മോയിൻ, എം.വി. മുഹമ്മദലി, ടി.കെ. ശബ്നാസ്, പി.കെ. മുനീർ, ഫിലിപ്പ് എന്നിവർ സംസാരിച്ചു.