കോഴിക്കോട് : എഴുത്തുകാരനും കാലിക്കറ്റ് സർവകലാശാല ഹിന്ദി വിഭാഗം മുൻവകുപ്പ് തലവനുമായ ഡോ. ആർസു 1500-ഓളം പുസ്തകങ്ങൾ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഹിന്ദി വിഭാഗത്തിന് സമർപ്പിച്ചു. കോളേജിലെ മുൻ അധ്യാപകനാണ് ആർസു.

ചടങ്ങിൽ കേരള മനുഷ്യാവകാശ കമ്മിഷൻ അംഗമായ ജസ്റ്റിസ് ബൈജുനാഥ് കക്കാടത്ത് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. എടക്കോട്ട്് ഷാജി അധ്യക്ഷയായി. ഹിന്ദി പഠനവകുപ്പു മേധാവി ഡോ.മിനി, സുവോളജി പഠനവിഭാഗം മേധാവി യു.കെ.എ. സലീം, അധ്യാപകൻ അബ്ദുൾറിയാസ്, ഒാൾഡ് സ്റ്റുഡന്റ്്‌സ് അസോസിയേഷൻ സെക്രട്ടറി ഷമീൽ, ലൈബ്രേറിയൻ ഡോ. മീന, മജീഷ്യൻ പ്രദീപ് ഹുഡിനോ എന്നിവർ സംസാരിച്ചു.