: വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ പൂച്ചെടികൾമാത്രം നട്ടുവളർത്തുന്ന രീതി മാറി. ഇപ്പോൾ ഗാർഡൻ ഡിസൈനിങ്ങാണ് ട്രെൻഡ്. പൂന്തോട്ടം ഒരുക്കാൻ വേണ്ട എല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് മലാപ്പറമ്പ് പച്ചാക്കൽ ജങ്ഷനിലെ മാൾ ഓഫ് ഗാർഡൻസിൽ. ചെടികളും പൂച്ചെട്ടികളും വളവും പൂന്തോട്ട അലങ്കാരവസ്തുകളും തുടങ്ങി എല്ലാം ഇവിടെ കിട്ടും.

വെള്ളം കുറച്ചുമാത്രം ആവശ്യമുള്ള ചെടികളോടാണ് മിക്കവർക്കും പ്രിയം കൂടുതൽ. ഇത്തരത്തിലുള്ള ചെടികളുടെ 40 വ്യത്യസ്തയിനങ്ങൾ മാൾ ഓഫ് ഗാർഡൻസിലുണ്ട്.

വൻമരങ്ങൾവരെ പൂച്ചെട്ടികളിൽ വളർത്തുന്ന ബോൺസായിയുടെ വലിയശേഖരം തന്നെയുണ്ട്. പതിനായിരംമുതൽ അഞ്ചുലക്ഷം രൂപവരെയാണ് വില.

വീടിനും ഓഫീസിനുള്ളിലും ഒരുക്കുന്ന ഇൻഡോർ ഗാർഡനുവേണ്ട ചെടികൾ, വിവിധയിനം ചെടിച്ചട്ടികൾ, അലങ്കാര കല്ലുകൾ എന്നിവയും വാങ്ങാം. വൈൽഡ് ആന്തൂറിയം, റെഡ് പച്ചിറ, ആംഗ്ലോനിമ തുടങ്ങിയ 75 വിവിധതരത്തിലുള്ള വിദേശച്ചെടികൾ വിൽപ്പനയ്ക്കുണ്ട്.

പത്ത് വ്യത്യസ്തനിറത്തിലുള്ള ഓർക്കിഡുകൾ, മിനിയേച്ചർ അടക്കമുള്ള അഞ്ച് തരത്തിലുള്ള ആന്തൂറിയം, നന്ത്യാർവട്ടം, തെച്ചി, ചെമ്പരത്തി തുടങ്ങിയ ചെടികളും ലഭിക്കും.

ഗ്ലാസ് ബ്ലൗളുകളിൽ പൂന്തോട്ടം ഒരുക്കുന്നത് പുത്തൻ രീതിയാണ്. ആവശ്യക്കാർക്ക് ഇഷ്ടത്തിനുസരിച്ച് പൂന്തോട്ടം ഒരുക്കി നൽകയുംചെയ്യും.

മാങ്ങ, പേരയ്ക്ക, ഞാവൽ, ജാതി, റംബൂട്ടാൻ തുടങ്ങിയ വിവിധ ഫലവൃക്ഷത്തൈകളുമുണ്ട്.

കറുപ്പ്, മഞ്ഞ, ബുദ്ധ, വെള്ള, ആസം ഗ്രീൻ തുടങ്ങിയ മുളകളും പ്ലാസ്റ്റിക്, ഫൈബർ, സ്റ്റീൽ പോട്ടുകളും പൂന്തോട്ട ഉപകരണങ്ങളും മാങ്ങയും ചക്കയും പറിയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും മാൾ ഓഫ് ഗാർഡൻസിൽ ലഭിക്കും. വീടുകളിലും സ്ഥാപനങ്ങളിലും മാൾ ഓഫ് ഗാർഡൻസ് പൂന്തോട്ടം ഒരുക്കി പരിപാലിക്കുന്നുണ്ടെന്ന് ഉടമ വയനാട് സ്വദേശിയായ ശ്രീവത്സ ആചാര്യ പറഞ്ഞു.