കോഴിക്കോട് : കോർപ്പറേഷൻ 17-ാം വാർഡിലെ ചെലവൂർ ഹെൽത്ത് സെന്റർ പ്രവർത്തനം കാര്യക്ഷമമാണെന്ന് കൗൺസിലർ ഒ. ശരണ്യ അറിയിച്ചു. ഞായറാഴ്ച ഒഴികെ എല്ലാദിവസവും ഒൻപത് മുതൽ ഏഴ് വരെ ജനറൽ മെഡിസിൻ ചികിത്സാ സൗകര്യമുണ്ട്. വയോമിത്രം പദ്ധതി പ്രകാരം മാസത്തിലൊരു ദിവസം വിദഗ്‌ധഡോക്ടറുടെ സേവനം ലഭ്യമാണ്. ലാബ് സംവിധാനം സൗജന്യമായി പ്രയോജനപ്പെടുത്താം. സെന്റർ പ്രവർത്തനം നാമമാത്രമാണെന്ന് പറയുന്നത് ശരിയല്ല, കൗൺസിലർ പറഞ്ഞു.