കോഴിക്കോട്‌: അധികാരത്തിനുവേണ്ടി കടിപിടികൂടുന്നവരിലേക്കുള്ള ചൂണ്ടുപലകയായി ഹ്യൂസ് ഒാഫ് വ്യൂസ് ചിത്രപ്രദർശനം ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഏഴുപേരുടെ 35 ചിത്രങ്ങളാണുള്ളത്.

മനുഷ്യത്വം നഷ്ടപ്പെടുന്ന സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ചിത്രപ്രദർശനത്തിൽ പ്രതിഫലിക്കുന്നുണ്ട്. ചിത്രങ്ങളിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും ആഴവും വ്യക്തമാകുന്നുണ്ട്. പ്രദർശനം കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.എ. സെബാസ്റ്റ്യൻ, കരുണാകരൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു. 16-ന് സമാപിക്കും.