മാവൂർ: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മാവൂർ ബി.ആർ.സി. വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർഥി ജിഷ്ണു നാരായണന്റെ വീട്ടിൽനിന്ന് ദീപശിഖാ പ്രയാണത്തോടെയാണ് തുടക്കമായത്. ദീപശിഖാ പ്രയാണം മാവൂർ ഗ്രാമപ്പഞ്ചായത്ത് കൺവെൻഷൻ സെൻററിൽ വ്യാപാരി പ്രതിനിധികളായ കെ.വി. ഷംസുഹാജി, നാസർ മാവൂരാൻ, ഫൈസൽ ചിറ്റടി, മുൻ ബി.പി.ഒ. എൻ. അജയകുമാർ എന്നിവർ സ്വീകരിച്ചു. പി.ടി.എ. റഹീം എം.എൽ.എ. ഉദ്ഘാടനംചെയ്തു. ‘മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് സി. മുനീറത്ത് അധ്യക്ഷയായി. എസ്.എസ്.എ. കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ വി. വസീഫ് മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാർ മാത്രം അഭിനയിച്ച ‘മൗനാക്ഷരങ്ങൾ’ സിനിമയുടെ സംവിധായകൻ ദേവദാസ് കല്ലുരുട്ടിയെ ആദരിച്ചു. മുക്കം എ.ഇ.ഒ. ഷീല, റൂറൽ എ.ഇ.ഒ. പി. ഗീത, പഞ്ചായത്തംഗങ്ങളായ കെ. കവിതാഭായ്, മാവൂർ ജി.എം.യു.പി. സ്കൂൾ പ്രധാനാധ്യാപകൻ എം. മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ എം. റഷീദ്, വാർഡ് അംഗം സുബൈദ കണ്ണാറ, അധ്യക്ഷ കെ.സി. വാസന്തി വിജയൻ, കെ.വി. ശംസുദ്ദീൻ
ഹാജി, ഫൈസൽ ചിറ്റടി, നാസർ മാവൂരാൻ, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ ഉദ്ഘാടനംചെയ്തു.